സ​വ​ർ​ക്ക​റെ വൈ​കാ​തെ ബി​ജെ​പി രാ​ഷ്ട്ര​പി​താ​വാ​യി പ്രഖ്യാപിക്കും: ഉവൈസി

Owaisi


ഹൈ​ദ​രാ​ബാ​ദ്: ഹി​ന്ദു മ​ഹാ​സ​ഭ നേ​താ​വ് സ​വ​ർ​ക്ക​റെ വൈ​കാ​തെ ബി​ജെ​പി രാ​ഷ്ട്ര​പി​താ​വാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​ഐ​എം​ഐ​എം അ​ധ്യ​ക്ഷ​ൻ അ​സാ​ദു​ദ്ദീ​ൻ ഉ​വൈ​സി. സ​വ​ർ​ക്ക​ർ ബ്രി​ട്ടീ​ഷു​കാ​രോ​ട് മാ​പ്പ് പ​റ​ഞ്ഞ​ത് ഗാ​ന്ധി​ജി പ​റ​ഞ്ഞി​ട്ടാ​ണെ​ന്ന കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ഒ​വൈ​സി.

ബിജെപി ചരിത്രത്തെ വളച്ചൊടിക്കുകയാണ്. ഇങ്ങനെ പോയാല്‍ ഗാന്ധി വധത്തില്‍ പങ്കുള്ളയാളെന്ന് ജസ്റ്റിസ് ജീവന്‍ ലാല്‍ കപൂര്‍ പ്രഖ്യാപിച്ച സവര്‍ക്കറെ രാഷ്ട്രപിതാവാക്കും. - എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഉവൈസി പറഞ്ഞു.
 
മഹാത്മാഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. വീര്‍ സവര്‍ക്കര്‍: ദ മാന്‍ ഹു കുഡ് ഹാവ് പിവന്റഡ് പാര്‍ട്ടീഷ്യന്‍ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിലായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

ഇ​ന്ത്യ​യു​ടെ മോ​ച​ന​ത്തി​നാ​യി യ​ത്‌​നി​ക്കു​ന്ന​ത് പോ​ലെ സ​വ​ര്‍​ക്ക​റു​ടെ മോ​ച​ന​ത്തി​നാ​യും പ്ര​യ​ത്‌​നി​ക്കു​മെ​ന്നും ഗാ​ന്ധി​ജി പ​റ​ഞ്ഞി​രു​ന്ന​താ​യും രാ​ജ്‌​നാ​ഥ് സിം​ഗ് പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന ശി​ല്‍​പി ഡോ. ​ബി.​ആ​ര്‍ അം​ബേ​ദ്ക​റി​നും സ​വ​ര്‍​ക്ക​റു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു എ​ന്നും രാ​ജ്‌​നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.