യു​പി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പില്‍ ബി​ജെ​പി​ക്ക് വി​ജ​യം; പിന്നാലെ വ്യാപകസംഘര്‍ഷം

up

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്ക് ച​രി​ത്ര​വി​ജ​യം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി 635 സീ​റ്റ് നേ​ടി വ​ന്‍​വി​ജ​യം കൊ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ അ​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു. ഹാ​മി​ര്‍​പു​ര്‍ ജി​ല്ല​യി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദി​ച്ച​താ​യും വോ​ട്ട​ര്‍​മാ​രെ ത​ട​ഞ്ഞ​താ​യും സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി ആ​രോ​പി​ച്ചു. പോ​ലീ​സു​കാ​ര്‍​ക്കു​വ​രെ സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റു. വാ​ഹ​ന​ങ്ങ​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

ചാന്ദൗലി ജില്ലയിലും വലിയ തോതിലുള്ള അക്രമസംഭവങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി പ്രവര്‍ത്തകരും സമാജ്‌വാദി പ്രവര്‍ത്തകും തമ്മില്‍ വാക്കേറ്റമുണ്ടായത് സംഘര്‍ഷത്തില്‍ കലാശിച്ചു. നിരവധി വാഹനങ്ങള്‍ സംഘര്‍ഷത്തിനിടെ തകര്‍ക്കപ്പെട്ടിട്ടുണ്ട്. പോലീസ് ലാത്തി ഉപയോഗിച്ചാണ് സംഘര്‍ഷാവസ്ഥ നിയന്ത്രിച്ചത്. 

എതാവ, അയോധ്യ, പ്രയാഗ്‌രാജ്, അലിഗഢ്, ഹാഥ്രസ്, സോന്‍ഭദ്ര തുടങ്ങിയ ജില്ലകളിലും വ്യപകമായ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അക്രമസംഭവങ്ങള്‍ക്കിടെ പോലീസുകാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷമുണ്ടാക്കുന്ന ബിജെപി-സമാജ്‌വാദി പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

ഹ​ത്രാ​സി​ല്‍ എ​സ്പി പ്ര​വ​ര്‍​ത്ത​ക​ന് വെ​ടി​വ​യ്പി​ല്‍ പ​രി​ക്കേ​റ്റു. ചാ​ന്ദൗ​ലി ജി​ല്ല​യി​ല്‍ ബി​ജെ​പി- സ​മാ​ജ്‌​വാ​ദി പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി. ക​ല്ലേ​റി​ല്‍ ബൈ​ക്കു​ക​ള്‍ ന​ശി​ച്ചു. ഇ​റ്റാ​വ, അ​യോ​ധ്യ, പ്ര​യാ​ഗ്‌​രാ​ജ്, അ​ലി​ഗ​ഡ്, പ്ര​താ​പ്ഗ​ഡ്, സോ​ന്‍​ഭ​ദ്ര ഉ​ള്‍​പ്പെ​ടെ 17 ജി​ല്ല​ക​ളി​ലും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
 
 
മൂന്ന് മണിയോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിരുന്നു. പിന്നീട് നടന്ന വോട്ടണ്ണലില്‍ അറുന്നൂറിലധികം സീറ്റുകളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വോട്ടണ്ണല്‍ഫലം പൂര്‍ണമായും പുറത്തുവരുമ്പോള്‍ ഈ സംഖ്യ ഇനിയും കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.