തെലങ്കാന ഉപതെരഞ്ഞെടുപ്പ്; അട്ടിമറി വിജയം നേടി ബിജെപി

തെലങ്കാന ഉപതെരഞ്ഞെടുപ്പ്; അട്ടിമറി വിജയം നേടി  ബിജെപി

ഹൈദരാബാദ്: തെലങ്കാനയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ദുബാക്ക മണ്ഡലത്തില്‍ അട്ടിമറി വിജയം നേടി ബിജെപി.

തെലങ്കാന രാഷ്ട്രസമിതിയുടെ ശക്തി കേന്ദ്രമായ മണ്ഡലത്തില്‍ ടിആര്‍എസ്സിന്റെ സൊലീപേട്ട സുജാതയെ 1,118 വോട്ടുകള്‍ക്കാണ് ബിജെപിയുടെ എം. രഘൂനന്ദന്‍ റാവു തോല്‍പ്പിച്ചത്. ബിജെപി 62,772 വോട്ടും ടിആര്‍എസ് 61,302 വോട്ടും കോണ്‍ഗ്രസ് 21,819 വോട്ടും നേടി. ഔദ്യോഗിക ഫലപ്രഖ്യാപനം അല്‍പ്പസമയത്തിനുള്ളിലുണ്ടാകും.

മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ഐടി മന്ത്രിയുമായ കെടി രാമ റാവുവിന്റെയും മണ്ഡലത്തോട് ചേര്‍ന്നു കിടന്ന മണ്ഡലമാണ് ദുബാക്ക. ടിആര്‍എസ് എംഎല്‍എ രാമലിംഗ റെഡ്ഢിയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.