ത്രിപുര ബോഡോവലി മണ്ഡലത്തില്‍ ബിജെപിയുടെ മണിക് സഹ വിജയിച്ചു

manik saha

ന്യൂ ഡല്‍ഹി:  ത്രിപുര ബോഡോവലി മണ്ഡലത്തില്‍ മുഖ്യമന്ത്രി മണിക് സഹ വിജയിച്ചു. 832 വോട്ടിനാണ് മണിക് സഹ ജയിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച ലീഡ് നില ബിജെപിക്ക് ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം, ത്രിപുരയില്‍ ബിജെപി ലീഡ് തിരിച്ചുപിടിച്ചിരിക്കുകയാണ്. നേരത്തെ സിപിഐഎം-കോണ്‍ഗ്രസ് സഖ്യവും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാഴ്ചവെച്ചത്. നിലവില്‍ ബിജെപി 34 ലേക്ക് ലീഡ് ഉയര്‍ത്തിയിരിക്കുകയാണ്.