ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ട്വിറ്റെർ ഹാൻഡിലിൽ നിന്ന് ബ്ലൂ ടിക്ക് നീക്കം ചെയ്തു

naidu

ന്യൂഡൽഹി; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ട്വിറ്റെർ ഹാൻഡിലിൽ നിന്ന് ബ്ലൂ ടിക്ക് നീക്കം ചെയ്തു. വെങ്കയ്യ നായിഡുവിന്റെ 'എംവെങ്കയ്യനായിഡു' എന്ന സ്വകാര്യ ട്വിറ്റെർ അക്കൗണ്ടിന്റെ ബ്ലൂ ടിക്ക് ആണ്  നീക്കം ചെയ്തത്. ഈക്കാര്യം വൈസ് പ്രസിഡന്റിന്റെ  ഓഫീസ് സ്ഥിരീകരിച്ചു.

13 ലക്ഷം ഫോള്ളോവെർസ് ഉള്ളതാണ് അദ്ദേഹത്തിന്റെ സ്വകാര്യ അക്കൗണ്ട്. ഈ അക്കൗണ്ടിൽ കഴിഞ്ഞ ആറ്  മാസമായി ട്വീറ്റുകളൊന്നും കുറിച്ചിരുന്നില്ല. അതേ സമയം ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടായ 'വിപിസെക്രെട്ടറിയേറ്റിന്'ബ്ലൂ ടിക്ക്  ഉണ്ട്. നിലവിൽ 9.3 ലക്ഷം ഫോള്ളോവെർസ് ഈ അക്കൗണ്ടിനുണ്ട്.