വെങ്കയ്യ നായിഡുവിന്റെ ട്വിറ്റെർ ഹാൻഡിലിൽ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചു

venkiah

ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ട്വിറ്റെർ ഹാൻഡിലിൽ ബ്ലൂ ടിക്ക് പുനഃസ്ഥാപിച്ചു. വെരിഫിക്കേഷൻ നീക്കം ചെയ്ത മണിക്കൂറുകൾക്ക് ശേഷമാണ് നായിഡുവിന്റെ 'എംവെങ്കയ്യനായിഡുവിന്റെ ' എന്ന സ്വകാര്യ ട്വിറ്റെർ അക്കൗണ്ടിൽ ബ്ലൂ ടിക്ക് തിരികെ എത്തിയത്.

13 ലക്ഷം ഫോള്ളോവെർസ് ഉള്ളതാണ് അക്കൗണ്ട്. ഈ അക്കൗണ്ടിൽ കഴിഞ്ഞ ആറ്  മാസമായി ട്വീറ്റുകളൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം ജൂലൈ 23 നാണ് ഈ അക്കൗണ്ടിൽ അവസാനമായി ട്വീറ്റ് ഇട്ടത്.