തമിഴ്നാട് രാജ്ഭവന് നേരേയുണ്ടായ ബോംബ് ആക്രമണം; പ്രതിയെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങും


ചെന്നൈ: തമിഴ്‌നാട്ടില്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്കി. പ്രതി കറുക വിനോദിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് എന്‍ഐഎയുടെ തീരുമാനം. ഇതിനായി പൂന്തമല്ലി പ്രത്യേക കോടതിയില്‍ എന്‍ഐഎ അപേക്ഷ നല്കി.
വിനോദിനെതിരെ വിവിധ ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഗുണ്ടാനിയമപ്രകാരം നടപടിയെടുക്കാന്‍ ചെന്നൈ പോലീസ് കമ്മിഷണര്‍ സന്ദീപ് റോയ് റാത്തോഡ് ഉത്തരവിട്ടിരുന്നു.
ഒക്ടോബര്‍ 25നാണ് രാജ്ഭവന്റെ പ്രധാന ഗേറ്റിലേക്ക് ഇയാള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. ആക്രമണത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതി തമിഴ്നാട് ഗവർണർ ആർഎൻ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചു. നീറ്റ് വിരുദ്ധ ബില്ലിൽ ഒപ്പിടാത്തത്തിലുള്ള പ്രതിഷേധമാണ് തന്റെ ആക്രമണത്തിന് കാരണമെന്നാണ് വിനോദ് പൊലീസിനോട് പറഞ്ഞത്. മുൻപ് തമിഴ്‌നാട്ടിൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കും ഇയാൾ ബോംബ് എറിഞ്ഞിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു