ഡല്‍ഹി-പൂനൈ സ്പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി

SpiceJet
 

ന്യൂഡല്‍ഹി: ഡല്‍ഹി- പൂനെ സ്പൈസ് ജെറ്റ് വിമാനത്തിൽ ബോംബ് ഭീഷണി. പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് ഫോൺ കോൾ വഴി ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് വിമാനത്തിൽ സിഐഎസ്എഫും ഡല്‍ഹി പൊലീസും പരിശോധന നടത്തി. 

ഡല്‍ഹി വിമാനത്താവളത്തിൽ വെച്ചാണ് പരിശോധന നടന്നത്. സംശയിക്കത്തക്ക രീതിയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് അറിയിച്ചു.