എയര്‍ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; ഡൽഹിയിൽ വിമാനത്താവളത്തിൽ കനത്ത സുരക്ഷ

g

ഡൽഹി: ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനുനേരെ ബോംബാക്രമണമുണ്ടാവുമെന്ന് ഡൽഹി പോലീസിന് ഭീഷണി സന്ദേശം.ഇതേതുടർന്ന്   ഡൽഹി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. വ്യാഴാഴ്ച രാത്രി ഡൽഹി റാന്‍ഹോല പൊലീസ് സ്റ്റേഷനിലേക്കായിരുന്നു ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തകര്‍ക്കുമെന്നായിരുന്നു ഭീഷണി.

യുഎസിലെ 9/11 ആക്രമണത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. ഡൽഹിയിലെ രൻഹോള പോലീസ് സ്‌റ്റേഷനിലെ ലാൻഡ്‌ലെനിലേക്കാണ് കോൾ വന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.