ബോംബ് ഭീഷണി; വിമാനം വഴിതിരിച്ചുവിട്ടു

azua air
 

ഗോവ: ബോംബ് ഭീഷണിയെ തുടര്‍ന്ന് റഷ്യയില്‍ നിന്ന് ഗോവയിലേക്കുള്ള വിമാനം വഴി തിരിച്ചുവിട്ടു. 238 യാത്രക്കാരുമായി റഷ്യയില്‍ നിന്ന് തിരിച്ച അസുര്‍ എയറിന്റെ എഇസഡ് വി2463 എന്ന വിമാനമാണ് ഉസ്ബകിസ്ഥാനിലേക്കാണ് വഴിതിരിച്ചു വിട്ടത്. ഉസ്ബകിസ്ഥാനില്‍ അടിയന്തരമായി ഇറക്കിയ വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന തുടരുകയാണ്.

അതേസമയം, അര്‍ദ്ധരാത്രിയോടെയാണ് ഗോവ വിമാനത്താവള ഡയറക്ടര്‍ക്ക് വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. ബോംബ് ഭീഷണിക്ക് പിന്നാലെ ഗോവയിലെ ഡാബോളിം വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം ഇത്തരത്തില്‍ റഷ്യയില്‍ നിന്നുള്ള വിമാനത്തിന് ബോംബ് ഭീഷണി നേരിടുന്നത് ഇത് രണ്ടാമത്തെ തവണയാണ്.