ആസാമിൽ നിർമാണത്തിലിരുന്ന പാലം തകർന്നു; നാല് തൊഴിലാളികൾക്ക് പരിക്ക്
Fri, 17 Mar 2023

ആസാമിലെ നഗാവോണിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. കാംപുർ മേഖലയിൽ കോപിലി നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന പാലമാണ് തകർന്നത്.പാലത്തിന്റെ കോൺക്രീറ്റ് പാളി അടർന്നുവീണാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ തൊഴിലാളികളെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.