'ജന്തര്‍ മന്തറില്‍ സമരം ചെയ്താല്‍ നീതി കിട്ടില്ല, കോടതിയില്‍ പൊകൂ'; പ്ര​തി​ഷേ​ധി​ക്കു​ന്ന ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ബ്രിജ് ഭൂഷണ്‍

google news
Brij Bhushan against protesting wrestlers at jantar mantar
 

ന്യൂ​ഡ​ൽ​ഹി: സമരം നടത്തുന്ന ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. നിങ്ങള്‍ക്ക് നീതി ലഭിക്കണമെങ്കില്‍ പൊലീസിലോ കോടതിയിലോ പോകുക. ജന്തര്‍ മന്തറില്‍ സമരം ചെയ്താല്‍ നീതി കിട്ടില്ലെന്നാണ് ബ്രിജ് ഭൂഷന്റെ പരാമര്‍ശം. കോടതി എന്ത് തീരുമാനിച്ചാലും അത് സ്വാഗതം ചെയ്യുമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. 

ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് ത​നി​ക്കെ​തി​രെ സ​മ​രം ചെ​യ്യു​ന്ന ഗു​സ്തി താ​ര​ങ്ങ​ൾ കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ ക​ളി​പ്പാ​വ​ക​ളാ​ണെ​ന്ന് ബ്രി​ജ്ഭൂ​ഷ​ൺ ആരോപിച്ചു.

പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് രാ​ഷ്ട്രീ​യ ല​ക്ഷ്യ​മു​ണ്ടെ​ന്നും അ​വ​ർ​ക്ക് ആ​വ​ശ്യം ത​ന്‍റെ രാ​ജി​യാ​ണെ​ന്നും സിം​ഗ് പ​റ​ഞ്ഞു. ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും നേ​രി​ടാ​ൻ ത​യാ​റാ​ണ്. എ​ങ്കി​ലും പ​ദ​വി​യി​ൽ നി​ന്ന് രാ​ജി വ​യ്ക്കി​ല്ല. റെ​യി​ൽ​വേ​യി​ൽ ജീ​വ​ന​ക്കാ​രാ​യ ചി​ല താ​ര​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ഉ​ത്ത​ർ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ന്നി​വ​ർ​ക്കെ​തി​രെ മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ന്ന​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നും സിം​ഗ് പ​റ​ഞ്ഞു.
  
ഹരിയാനയിലെ 90 ശതമാനം ഗുസ്തി താരങ്ങളും അവരുടെ ഗാര്‍ഡിയന്‍മാരും ഈ ഗുസ്തി അസോസിയേഷനെ വിശ്വസിക്കുന്നവരാണ്. അല്ലാത്തവരാണ് അസോസിയേഷനെതിരെ നിന്നുകൊണ്ട് സമരം നടത്തുന്നത്. കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ നടത്തുന്ന അഖാഡയില്‍ നിന്നുള്ള പെണ്‍കുട്ടികളാണ് തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നതെന്നും സിംഗ് പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ജന്തര്‍ മന്തര്‍ സന്ദര്‍ശിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Tags