കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന വാ‍ർത്തകൾ തള്ളി ബി.എസ്.യെദിയൂരപ്പ

jft

ന്യൂഡൽഹി; കർണാടക മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന റിപ്പോര്‍ട്ട് തള്ളി ബി എസ് യെദ്യൂരപ്പ. നിലവിൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യെദ്യൂരപ്പ വ്യക്തമാക്കി.അതേസമയം ​ യെദിയൂരപ്പ സ്​ഥാനമൊഴിയാൻ സന്നദ്ധതയറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. 

കർണാടക മന്ത്രിസഭയിൽ പുന:സംഘടനയുണ്ടാകുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ ബി എസ് യെദ്യൂരപ്പ ഡൽഹിയിലെത്തിയത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദ്യൂരപ്പയെ മാറ്റണമെന്ന് എംഎൽഎമാർ ഉൾപ്പെടെ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ നിലവിൽ രാജിവെക്കേണ്ട കാര്യമില്ലെന്നും മന്ത്രിസഭാ വികസനം ചർച്ചയായില്ലെന്നും ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യെദ്യൂരപ്പ പറഞ്ഞു.