രാഹുൽ ഗാന്ധിയുടെ എംപി ഓഫീസിലെ ടെലഫോൺ - ഇന്‍റർനെറ്റ് കണക്ഷൻ വിച്ഛേദിച്ച് ബിഎസ്എൻഎൽ

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫിസിലെ ടെലഫോൺ - ഇന്‍റർനെറ്റ് കണക്ഷനുകൾ വിച്ഛേദിച്ച് ബിഎസ്എൻഎൽ. എംപി സ്ഥാനത്ത് നിന്ന് രാഹുൽ അയോഗ്യനാക്കപ്പെട്ടതോടെയാണ് ബിഎസ്എൻഎൽ ഈ തീരുമാനമെടുത്തത്.
തിടുക്കത്തിൽ എടുത്ത ഈ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. അയോഗ്യനാക്കിയുള്ള തീരുമാനം കോടതിയുടെ പരിഗണനയിലിരിക്കെ ധൃതിപിടിച്ചു നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.