ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ മോഷണം; വീട്ടുജോലിക്കാരി അറസ്റ്റിൽ

google news
AISWARYA
 

ചെന്നൈ: സൂപ്പർ താരം രജനീകാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനീകാന്തിന്റെ വീട്ടിൽ നിന്നും നവരത്നങ്ങളും, സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ച കേസിൽ  വീട്ട് ജോലിക്കാരി പിടിയിലായി.

വീട്ട് ജോലിക്കാരിയായ ഈശ്വരി (40) യെയാണ് തേനാംപേട്ട് പോലീസ് അറസ്ററ് ചെയ്തത്. ഇവരുടെയും ഭർത്താവിന്റെയും അക്കൗണ്ടുകളിൽ വൻ തുക വന്ന് ചേർന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

2019 മുതൽ ചെറിയ രീതിയിൽ ആഭരണങ്ങൾ മോഷ്ട്ടിച്ച് വിറ്റിരുന്നുവെന്നും പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഈശ്വരി മൊഴി നൽകി. 

Tags