ആ​റ് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കുള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​ര്‍ നാ​ലി​ന്

rajyasabha
 


ന്യൂ​ഡ​ൽ​ഹി: ആ​റ് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ഒ​ക്ടോ​ബ​ർ നാ​ലി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. സെ​പ്റ്റം​ബ​ർ 22 വ​രെ​യാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സ​രം.

ത​മി​ഴ്‌​നാ​ട്, മ​ഹാ​രാ​ഷ്ട്ര, ആ​സാം, പ​ശ്ചി​മ ബം​ഗാ​ള്‍, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്. നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഓ​രോ സീ​റ്റു​ക​ളി​ലും ത​മി​ഴ്‌​നാ​ട്ടി​ലെ ര​ണ്ട് സീ​റ്റു​ക​ളി​ലേ​ക്കു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​യ പു​തു​ച്ചേ​രി​യി​ലെ ഒ​രു രാ​ജ്യ​സ​ഭാ സീ​റ്റി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ കാ​ലാ​വ​ധി ഒ​ക്ടോ​ബ​ര്‍ ആ​റി​ന് അ​വ​സാ​നി​ക്കും.

പ​ശ്ചി​മ ബം​ഗാ​ള്‍, ആ​സാം, ത​മി​ഴ്‌​നാ​ട്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അം​ഗ​ങ്ങ​ള്‍ രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് അ​ഞ്ചു​സീ​റ്റു​ക​ള്‍ ഒ​ഴി​വു​വ​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നു​ള്ള രാ​ജീ​വ് ശ​ങ്ക​ര്‍​റാ​വു മ​ര​ണ​പ്പെ​ട്ട​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.