'ആ ​താ​ടി​യൊ​ന്നു വ​ടി​ക്കാ​മോ': പ്ര​ധാ​ന​മ​ന്ത്രി​ക്ക് 100 രൂ​പ മ​ണി ഓ​ർ​ഡ​ർ അ​യ​ച്ചു നല്‍കി ചാ​യ​ക്ക​ട​ക്കാ​രന്‍

modi

മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് താ​ടി​വ​ടി​ക്കാ​ൻ 100 രൂ​പ മ​ണി ഓ​ർ​ഡ​ർ അ​യ​ച്ചു​ന​ൽ​കി ചാ​യ​ക്ക​ട​ക്കാ​ര​ൻ. മ​ഹാ​രാ​ഷ്ട്ര​യി​ലെ ബ​രാ​മതി​ സ്വദേശിയായ അ​നി​ൽ മോ​റെ എ​ന്ന​യാ​ളാ​ണ് പണം അയച്ചത്.  

കോ​വി​ഡി​ലും ലോ​ക്ക്ഡൗ​ണി​ലും അ​സം​ഘ​ടി​ത മേ​ഖ​ല ത​ക​ര്‍​ന്ന​തി​ല്‍ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചാ​യി​രു​ന്നു ന​ട​പ​ടി. മ​ണി ഓ​ർ​ഡ​റി​നൊ​പ്പം ഒ​രു കു​റി​പ്പും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ബാ​രാ​മ​തി​യി​ലെ ഇ​ന്ദ​പു​ര്‍ റോ​ഡി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു​സ​മീ​പ​മാ​ണ് അ​നി​ൽ മോ​റെ ചാ​യ​ക്ക​ട ന​ട​ത്തു​ന്ന​ത്.

"പ്ര​ധാ​ന​മ​ന്ത്രി മോ​ദി താ​ടി വ​ള​ര്‍​ത്തു​ക​യാ​ണ്. അ​ദ്ദേ​ഹം എ​ന്തെ​ങ്കി​ലും വ​ള​ര്‍​ത്താ​ന്‍ താ​ല്‍​പ​ര്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ, അ​ത് ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ല്‍ അ​വ​സ​ര​മാ​ക​ണം. വാ​ക്‌​സി​നേ​ഷ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്ക​ണം. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.

രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ​ദ​വി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​ത്. പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത നേ​താ​വ്. അ​ദ്ദേ​ഹ​ത്തെ ബ​ഹു​മാ​നി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് താ​ടി വ​ടി​ക്കാ​ന്‍ എ​ന്‍റെ വ​രു​മാ​ന​ത്തി​ല്‍​നി​ന്ന് 100 രൂ​പ അ​യ​ച്ചു​ന​ല്‍​കു​ന്നു. കോ​വി​ഡ് കാ​ല​ത്തെ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗം മാ​ത്ര​മാ​ണി​ത്'- കു​റു​പ്പി​ൽ പ​റ​യു​ന്നു.