കാനഡ-ഇന്ത്യ സ്വതന്ത്രവ്യാപാര കര‍ാർ ചർച്ചകള്‍ നിർത്തിവെച്ചു

google news
d
 

ന്യൂഡൽഹി: ഇന്ത്യ–കാനഡ ബന്ധം വഷളാകുന്നതിനെ തുടർന്ന് സ്വതന്ത്രവ്യാപാരകരാറിലുള്ള ചർച്ചകൾ നിർത്തിവച്ചു. ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം മോശമാകുന്നതിനെ തുടർന്നാണ് നടപടി. രാഷ്ട്രീയവിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷം ചർച്ചകൾ തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 

ചര്‍ച്ചകള്‍ നിര്‍ത്തിയതായി കാനഡ അറിയിച്ചിരുന്നു. ഈ വർഷം ഉഭയകക്ഷി കരാർ ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നുവെന്ന് ഇരുരാജ്യങ്ങളും അറിയിച്ച് മൂന്നുമാസത്തിന് ശേഷമാണ് കാനഡയുടെ അപ്രതീക്ഷിത നീക്കം. 
  
”കാനഡയില്‍ ചില രാഷ്ട്രീയ സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്, അതില്‍ ഇന്ത്യ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. കാനഡയിലെ ചില രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായ നീരസം പ്രകടിപ്പിച്ചിട്ടുണ്ട്, അതിനാല്‍ തല്‍ക്കാലം ഈ രാഷ്ട്രീയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ ഞങ്ങള്‍ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ”ഈ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്ന നിമിഷം, ചര്‍ച്ചകള്‍ പുനരാരംഭിക്കും. അതിനാല്‍, ഇത് ഒരു താല്‍ക്കാലിക വിരാമം മാത്രമാണ്, ”ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Chungath new ad 3
അതേസമയം ഇന്ത്യയുടെ നയതന്ത്രകാര്യാലയങ്ങൾക്ക് എതിരെ ഖലിസ്ഥാൻ അനുകൂലികൾ വ്യാപക ആക്രമണമാണ് കാനഡയുൾപ്പെടെയുള്ള പാശ്ചാത്ത്യ രാജ്യങ്ങളിൽ നടത്തുന്നത്. ഇത്തരം അതിക്രമങ്ങൾക്കെതിരെ  ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. നേരത്തെ ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷനിലേക്ക് തുടർച്ചയായി ഖാലിസ്ഥാൻ വാദികൾ പ്രകടനം നടത്തിയിരുന്നു. നയതന്ത്ര ഓഫീസുകൾ ആക്രമിക്കപ്പെടുന്നതിലുള്ള  കടുത്ത അമർഷം കേന്ദ്രസർക്കാർ ബ്രിട്ടനെ അന്ന് അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിച്ച ബ്രിട്ടീഷ്  വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി, അതിക്രമങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് പ്രതികരിക്കുകയും ചെയ്തിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags