യു.പിയിലെ ആശുപത്രിയിൽ നമസ്‌കരിച്ച യുവതിക്കെതിരെ കേസ്

google news
case against Muslim woman who offered namaz at hospital
 

ലഖ്‌നോ: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നമസ്‌കരിച്ചതിന് യുവതിക്കെതിരെ കേസെടുത്തു. പ്രയാഗ്‌രാജിലെ സ്റ്റാൻലി റോഡിൽ തേജ് ബഹാദൂർ സപ്രു (ബെയ്‌ലി) ആശുപത്രിയിൽ രോഗിക്കൊപ്പം എത്തിയതായിരുന്നു യുവതി. 

ഡെങ്കിപ്പനി വാർഡിന് സമീപമാണ് യുവതി നമസ്‌കരിച്ചത്. അവിടെയുണ്ടായിരുന്ന ചിലർ യുവതിയുടെ നമസ്‌കാരം മൊബൈലിൽ പകർത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ സംഭവത്തിൽ ഇടപെട്ട മെഡിക്കൽ സൂപ്രണ്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. 

നമസ്‌കാരം നടത്തിയ സ്ത്രീ ആരാണെന്ന് കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് ബെയ്‌ലി ആശുപത്രി ഇൻചാർജ് മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് കുമാർ അഖൗരി പറഞ്ഞു.

Tags