
ഭോപാല്‍: മധ്യപ്രദേശിൽ സീറോ മലബാർ സഭ വൈദികനെ ആത്മഹത്യ ചെയ്ത് നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ സാഗര്‍ അതിരൂപതാംഗമായ സീറോ മലബാർ സഭ വൈദികൻ അനില്‍ ഫ്രാന്‍സിസിനെ (40) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മണിപ്പൂര്‍ സംഘര്‍ഷത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്തതിന്‍റെ പേരില്‍ ഫാദര്‍ അനില്‍ ഫ്രാന്‍സിസിനെതിരെ മധ്യപ്രദേശ് പൊലീസ് നേരത്തെ ക്രിമിനല്‍ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യയെന്നാണ് വിവരം. ഈ മാസം പതിമൂന്നാണ് വൈദികനെ കാണാതെയായത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് മരത്തില്‍ തൂങ്ങി നില്‍ക്കുന്നതായി കണ്ടെത്തിയത്.
ഒരു മാസം മുന്‍പാണ് ഫാ.അനില്‍ ഫ്രാന്‍സിസ് മണിപ്പൂര്‍ അക്രമത്തെക്കുറിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്. പിന്നാലെ ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ദേശീയ പതാകയെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിനുപിന്നാലെ വൈദികന്‍ മാനസിക പിരിമുറുക്കത്തിലും സമ്മര്‍ദ്ദത്തിലുമായിരുന്നുവെന്ന് രൂപത പ്രതിനിധികള്‍ ആരോപിച്ചു.
പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കാന്‍ സെപ്റ്റംബര്‍ 13ന് സാഗറിലെ ബിഷപ്പ് ഹൗസില്‍ എത്തിയ ഫാ.അനിലിനെ കാണാതായി. പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തി. ദേശീയ പതാകയെ അപമാനിക്കുന്ന തരത്തില്‍ ഒന്നും താന്‍ ചെയ്തിട്ടില്ലെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം