സിബിഎസ്ഇ 10, +2 പരീക്ഷകൾ നേരിട്ട് നടത്തും ;മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി

cbse
 

ന്യൂഡല്‍ഹി : സി.ബി.എസ്.ഇ(c.b.s.e) പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറത്തിറക്കി. 10, +2 പരീക്ഷകള്‍ക്കുള്ള മാര്‍ഗനിര്‍ദേശമാണ് സി.ബി.എസ്. ഇ പുറത്തിറക്കിയത്. രണ്ട് ഘട്ടമായി ഓഫ്‌ലൈനായിട്ടായിരിക്കും പരീക്ഷകള്‍ നടത്തുക.

ഒന്നാം ഘട്ട പരീക്ഷകളുടെ തീയതിക്രമം ഒക്ടോബര്‍ 18 ന് പുറത്തുവിടും. 90 മിനിട്ട് ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും ഇതിലുണ്ടായിരിക്കുക. സി.ബി.എസ്.ഇ വെബ്സൈറ്റില്‍ നിന്നും പരീക്ഷകളുടെ തീയതികള്‍ സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് അറിയാം. സമ്പൂര്‍ണ തീയതിക്രമം പുറത്തുവിടാന്‍ ഇനിയും സമയമെടുക്കുമെങ്കിലും പരീക്ഷകള്‍ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ ഒബ്ജക്ടീവ് പരീക്ഷ നടത്തിയ ശേഷം മെയിന്‍ പരീക്ഷകളിലേക്ക് കടക്കാനാണ് ആലോചന. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം പ്രകാരം നവംബര്‍ ​- ഡിസംബര്‍ മാസങ്ങളിലായി പരീക്ഷകള്‍ നടത്താനാണാ സാദ്ധ്യത.