പെഗാസസ് ഉപയോഗിച്ചോ എന്ന് വ്യക്തമാക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍; കേസ് ഉത്തരവിനായി മാറ്റി

supreme
 


ന്യൂഡല്‍ഹി: പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ചോര്‍ത്തല്‍ നടന്നോ എന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സര്‍ക്കാരുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതി ഇക്കാര്യങ്ങള്‍ അന്വേഷിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കേന്ദ്രം അറിയിച്ചു.

എ​ന്നാ​ൽ സ​മി​തി എ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​നോ​ട് കോ​ട​തി യോ​ജി​ച്ചി​ല്ല. കേ​സ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​നാ​യി മാ​റ്റി​വ​ച്ചു. വ്യാ​ഴാ​ഴ്ച കേ​സി​ൽ ഇ​ട​ക്കാ​ല ഉ​ത്ത​ര​വു​ണ്ടാ​കു​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​റി​യി​ച്ചു.

അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ക്കു​ന്ന പ്ര​ത്യേ​ക സ​മി​തി​യി​ൽ സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​മു​ള്ള​ ആ​രും ഉ​ണ്ടാ​കി​ല്ലെ​ന്നും സ​മി​തി​യു​ടെ അ​ന്വേ​ഷ​ണം കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ന്ന​തിൽ എ​തി​ർ​പ്പി​ല്ലെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യ​പ്പോ​ൾ സ​മി​തി​യു​ടെ കാ​ര്യം ആ​വ​ർ​ത്തി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് കോ​ട​തി സ്വീ​ക​രി​ച്ച​ത്.

ദേ​ശീ​യ സു​ര​ക്ഷ​യ്ക്ക് ചി​ല നി​രീ​ക്ഷ​ണ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ ബോ​ധി​പ്പി​ച്ച​ത്. അ​വ​കാ​ശ ലം​ഘ​നം ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത് രാ​ജ്യ​ത്തെ പൗ​രന്മാ​രാ​ണെ​ന്നും ഒ​രു വി​ഭാ​ഗം ആ​ളു​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ പെ​ഗാ​സ​സ് സോ​ഫ്റ്റ് വ​യ​ർ ഉ​പ​യോ​ഗി​ച്ചോ എ​ന്ന​താ​ണ് പ്ര​ശ്മെ​ന്നാ​ണ് കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്.

നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ ഇപ്പോഴത്തെ നിയമസംവിധാനത്തില്‍ പ്രായോഗികമായി നടന്നിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. എന്നാല്‍ നിയമപരമായ ചോര്‍ത്തല്‍ നടന്നിട്ടുണ്ടെന്ന് മുന്‍പ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. പെഗാസസ് വിഷയം സമിതി അന്വേഷിക്കട്ടേയെന്ന നിലപാട് ആവര്‍ത്തിക്കുന്ന കേന്ദ്രം, പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രം വ്യക്തത വരുത്തിയിട്ടില്ല.

കേസ് ഉത്തരവിനായി സുപ്രീംകോടതി മാറ്റിവെച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടവിക്കും.