മണിപ്പൂരില്‍ കൂടുതല്‍ സായുധസേനയെ വിന്യസിച്ച്‌ കേന്ദ്രം

google news
as
 

ഇംഫാല്‍: മണിപ്പൂരില്‍ കൂടുതല്‍ സായുധസേനയെ വിന്യസിച്ച്‌ കേന്ദ്രം. 50 സിഎപിഎഫ് കമ്ബനികളെ കൂടി സംസ്ഥാനത്ത് വിന്യസിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 20 പേര്‍ ഇതിനകം മണിപ്പൂരില്‍ എത്തിക്കഴിഞ്ഞു. 

അമര്‍നാഥ് യാത്രയുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്ന് ഒഴിവാക്കിയാണ് മണിപ്പൂരിലെ പ്രശ്‌നബാധിത സ്ഥലങ്ങളിലേക്ക് അധിക സേനയെ വിന്യസിച്ചത്. കൂടുതല്‍ സായുധ സേനാംഗങ്ങള്‍ എത്തുന്നതോടെ കരസേനയെ വിവിധ സ്ഥലങ്ങളില്‍ നിന്നും പിൻവലിച്ചേക്കുമെന്നും സൂചനകളുണ്ട്. അസം റൈഫിള്‍സ് സൈനികരെയും ചില സ്ഥലങ്ങളില്‍ നിന്ന് പിൻവലിച്ചേക്കും.  

enlite ias final advt

ഏതാനും ആഴ്‌ചകള്‍ മുമ്ബുള്ളതിനേക്കാള്‍ സ്ഥിതിഗതികള്‍ അല്‍പം കൂടി ശാന്തമായെന്നും അധിക കേന്ദ്രസേനയെ ലഭിച്ചതിനാല്‍ കരസേനയെ ചില സ്ഥലങ്ങളില്‍ നിന്നും പിൻവലിക്കാനാകുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഏതൊക്കെ മേഖലകളില്‍ നിന്നാകും സൈന്യത്തെ പിൻവലിക്കുക എന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം