കേ​ന്ദ്രനേ​തൃ​ത്വം ത​ന്നെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടി​ല്ല; താ​ന്‍ പോ​യ​താണെന്ന് കെ ​സു​രേ​ന്ദ്ര​ന്‍

k surendran

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ല്‍ കേ​ന്ദ്ര നേ​തൃ​ത്വം ത​ന്നെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. മ​ന്ത്രി​മാ​രെ കാ​ണു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് താ​ന്‍ ഡ​ല്‍​ഹി​ക്ക് പോ​യ​ത്. ത​ന്നെ വി​ളി​ച്ചു​വ​രു​ത്തേ​ണ്ട ആ​വ​ശ്യം നേ​തൃ​ത്വ​ത്തി​നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ ഒ​രു സ്വകാര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.

സി.​കെ. ജാ​നു വി​വാ​ദം ഗൂ​ഢാ​ലോ​ച​ന​യു​ടെ ഫ​ല​മാ​ണ്. ജാനു പണം വാങ്ങിയെന്നാരോപിച്ച പ്രസീത സിപിഎം നേതാവ് പി.ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഘടകകക്ഷിനേതാവായ സി.കെ.ജാനുവിന് ബിജെപി മുറി ബുക്ക് ചെയ്ത് നല്‍കിയതില്‍ എന്താണ് തെറ്റെന്നും സുരേന്ദ്രന്‍ ചോദിച്ചു.