കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾക്ക് പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ

fu
 

ഡൽഹി;കനത്ത മഴ തുടരുന്ന  പശ്ചാത്തലത്തിൽ  കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾക്ക് പ്രളയ മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ.കേരളം, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ മൂന്ന് സംസ്ഥാനങ്ങളിലെ വിവിധ നദികൾ കരകവിഞ്ഞ് ഒഴുകുമെന്നും വെള്ളപ്പൊക്കമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദത്തെ തുടർന്ന് അടുത്ത മൂന്ന് ദിവസം കനത്ത മഴയ്‌ക്ക് പുറമെ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ പല നദികളിലും ജലനിരപ്പ് അപകടകരമാം വിധം ഉയരുകയാണ്. കർണാടക, തമിഴ്‌നാട്, പുതുച്ചേരി, കാരയ്‌ക്കൽ തീരങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴപൊയ്യാൻ സാദ്ധ്യതയുണ്ട്.