ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ റാ​ലി​ക്കി​ടെ വീ​ണ്ടും ദു​ര​ന്തം; തിരക്കിൽപ്പെട്ട് മൂന്നുപേർ മരിച്ചു, നിരവധിപേർക്ക് പരിക്ക്

chandrababu Naidu's meeting stampede at guntur
 

ഗു​ണ്ടൂ​ർ: ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ൻ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​ന്‍റെ തെ​ലു​ങ്ക് ദേ​ശം പാ​ർ​ട്ടി (ടി​ഡി​പി) സം​ഘ​ടി​പ്പി​ച്ച റാ​ലി​ക്കി​ടെ വീ​ണ്ടും ദു​ര​ന്തം. സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണ​ത്തി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് മൂ​ന്നു പേ​ർ മ​രി​ച്ചു.

ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ വികാസ് നഗറില്‍ നടന്ന പൊതുയോഗത്തിനിടെയാണ് അപകടം. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ഗു​ണ്ടൂ​ർ സ​ർ​ക്കാ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 10 പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നും സൂചനയുണ്ട്. 

യോഗത്തിന്റെ ഭാഗമായി നടന്ന പ്രത്യേക റേഷന്‍ വിതരണത്തിനിടെയാണ് അപകടമുണ്ടായത്. സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റു​ക​ൾ വാ​ങ്ങാ​ൻ വ​ൻ ജ​നാ​വ​ലി​യാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്. നാ​യി​ഡു വേ​ദി വി​ട്ട​തി​ന് ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം.

നാ​ല് ദി​വ​സ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് നാ​യി​ഡു​വി​ന്‍റെ റാ​ലി​ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും ആ​ളു​ക​ൾ മ​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച, നെ​ല്ലൂ​ർ ജി​ല്ല​യി​ൽ റോ​ഡ് ഷോ​യ്ക്കി​ടെ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് എ​ട്ട് പേ​രാ​ണ് മ​രി​ച്ച​ത്. ചന്ദ്രബാബു നായിഡു എത്തിയതോടെ വലിയ തിരക്കുണ്ടാവുകയായിരുന്നു. ഇതിനിടെ അഴുക്കുചാലിന്റെ സ്ലാബ് പൊട്ടി ആളുകള്‍ അതില്‍ വീഴുകയായിരുന്നു.