ഛത്തീസ്ഗഡിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു
Tue, 4 Jan 2022

റായ്പൂര്‍: ഛത്തീസ്ഗഡിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്ത് മണി മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യൂ.
ടിപിആർ 4 ശതമാനത്തിന് മുകളിലുള്ള സ്കൂളുകൾ, അങ്കൻവാടികൾ, ഷോപ്പിംഗ് മാൾ, ഓഡിറ്റോറിയം എന്നിവ അടച്ചിടും. പൊതുയോഗങ്ങൾക്കും, റാലികൾക്കും നിരോധനമുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും, സംസ്ഥാന അതിർത്തികളിലും പരിശോധന ശക്തമാക്കുമെന്നും സർക്കാർ അറിയിച്ചു.
ഇന്ന് രാവിലെ പഞ്ചാബിലും രാത്രികാല കർഫ്യു പ്രഖ്യാപിച്ചിരുന്നു. രാത്രി പത്ത് മണി മുതൽ രാവിലെ 5 മണി വരെയാണ് പഞ്ചാബിൽ കർഫ്യൂ. സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടയ്ക്കാനാണ് പഞ്ചാബ് സർകാരിന്റെ തീരുമാനം.