അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ട

mask

ന്യൂഡൽഹി: അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാസ്ക് ധരിക്കേണ്ടെന്ന് ഡയറക്റ്റ്റേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്. 18 വയസ്സിന് താഴെയുള്ളവർക്ക് റംഡിസിവേർ നൽകരുതെന്നും മാർഗ്ഗനിര്ദേശത്തിൽ പറയുന്നു. അതേ സമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറയുകയാണ്. ഇന്നലെയും ഒരു ലക്ഷത്തിൽ താഴെയാണ് വൈറസ് ബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6148 മരണം കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3.59 ലക്ഷമായി. രാജ്യത്ത് നിലവിൽ 11,67,952 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,51,367 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. 3,59,676 മരണം ഇതുവരെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് 23,90,58,360 പേർക്ക് വാക്‌സിൻ നൽകി.