പുൽവാമയിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ വധിച്ച് സൈന്യം

f

പു​ൽ​വാ​മ: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. പു​ല്‍​വാ​മ ന​ഗ​ര​പ്ര​ദേ​ശ​ത്ത് ത​ന്നെ​യാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ന്ന​ത്. 

കഴിഞ്ഞ ഏതാനും മാസങ്ങളായി പുൽവാമയിലും രജൗറിയിലുമാണ് ഭീകരർക്കെതിരെ സൈന്യത്തിന്റെ റെയ്ഡ് തുടരുന്നത്. ജനവാസ മേഖലകൾ കേന്ദ്രീകരിക്കുന്നതിനാൽ ഏറെ ജാഗ്രത പുലർത്തിയാണ് സൈന്യം ഭീകരരെ കീഴ്‌പ്പെടുത്തുന്നത്. കഴിഞ്ഞാഴ്ച അഞ്ചുപേരെ സൈന്യം വകവരുത്തിയിരുന്നു. രണ്ടു സൈനികരും ജമ്മുകശ്മീർ മേഖലയിൽ വീരമൃത്യു വരിച്ചിരുന്നു.