ബം​ഗാളിൽ രാമനവമി ആഘോഷത്തിനിടെ സംഘർഷം; നിരവധി വാഹനങ്ങൾക്ക് തീയിട്ടു

google news
clashes during ram navami celebrations in bengal  many vehicles burnt
 

ഹൗറ: രാമനവമി ആഘോഷങ്ങള്‍ക്കിടയില്‍ പശ്ചിമബംഗാളില്‍ സംഘര്‍ഷം. ഹൗറയില്‍ രാമനവമി ഘോഷയാത്രയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. നിരവധി വാഹനങ്ങള്‍ക്ക് തീ കൊളുത്തി. പോലീസ് വാഹനങ്ങളും കലാപകാരികള്‍ തകര്‍ത്തു. സംഭവസ്ഥലത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

രാമനവമി ആഘോഷത്തിന്റെ ഭാ​ഗമായുള്ള ഘോഷയാത്രകൾ സമാധാനപരമായി നടത്തണമെന്ന് നേരത്തെ മുഖ്യമന്ത്രി മമത ബാനർജി  നിർദേശിച്ചിരുന്നു.കലാപത്തിന് ഉത്തരവാദികൾ ബിജെപിയാണെന്ന്‌  മമത ബാനര്‍ജി ആരോപിച്ചു. ബംഗാളില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്  ബിജെപി ഗുണ്ടകളെ എത്തിയ്ക്കുകയാണ്. കലാപകാരികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മമതാ ബാനർജി വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷവും രാമനവമി ദിനത്തില്‍ ഹൗറയില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് പൊലീസുകാരുൾപ്പടെ ഇരുപതോളം പേര്‍ക്ക്  പരിക്കേറ്റിരുന്നു. 30 പേരാണ് സംഭവത്തിൽ അറസ്റ്റിലായത്.

Tags