ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; സു​ര​ക്ഷാ​സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു

s
 

ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ൽ ഏ​റ്റു​മു​ട്ട​ലി​ൽ സു​ര​ക്ഷാ​സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു പോ​ലീ​സു​കാ​ര​നും പ​രി​ക്കേ​റ്റു.

അ​ന​ന്ത്നാ​ഗി​ലെ വെ​രി​നാ​ഗ് മേ​ഖ​ല​യി​ലാ​ണ് ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സ് അ​റി​യി​ച്ചു.അതേസമയം കഴിഞ്ഞ ആഴ്ചയുണ്ടായ തുടർച്ചയായ ഭീകരാക്രമണങ്ങളിൽ ഏഴ് സാധാരണക്കാർക്കാണ് ജീവൻ നഷ്ടമായത്. ഇതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ സേന ഭീകരവേട്ട ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ ത്വായ്ബ ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു.