ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്നു ഭീകരരെ സൈന്യം വധിച്ചു

ff
ശ്രീനഗർ: ജമ്മു കശ്മീരിൽ സുരക്ഷാ സേന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ലഷ്കറെ ത്വയ്ബയുമായി ബന്ധമുള്ള ഭീകരരെയാണ് വധിച്ചത്.ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ.ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യ​മു​ണ്ട​ന്ന ര​ഹ​സ്യ​സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.സു​ര​ക്ഷാ​സേ​ന​യ്‌​ക്കെ​തി​രെ​യും സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്ക് നേ​രെ​യും നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ത്തി​യ​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.