ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ലഷ്‌കറെ കമാന്‍ഡര്‍ അടക്കം രണ്ട് ഭീകരരെ വധിച്ചു

jammu

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കറെ കമാന്‍ഡര്‍ അടക്കം രണ്ട് ഭീകരരെ വധിച്ച് ഇന്ത്യന്‍ സൈന്യം. കഴിഞ്ഞ ദിവസം രാത്രിയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കശ്മീരില്‍ 2017 മുതല്‍ ലഷ്‌ക്കറിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന അബു അക്രം എന്നറിയപ്പെടുന്ന ഇഷ്ഫാക് ദര്‍ ആണ് കൊല്ലപ്പെട്ട കമാന്‍ഡര്‍. കൊല്ലപ്പെട്ട രണ്ടാമത്തെ ആള്‍ മാജിദ് ഇഖ്ബാല്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഇവരില്‍നിന്ന് ആയുധങ്ങളും പിടിച്ചെടുത്തെന്ന് പൊലീസ് അറിയിച്ചു.

ഭീകരരുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞതിനെത്തുടര്‍ന്നാണ് സാദിഖ് ഖാന്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. ഭീകരര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.