ശ്രീനഗറില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

jannu and kashmir
 

ന്യൂഡല്‍ഹി: ശ്രീനഗറില്‍ പൊലീസ് സേനയ്ക്ക് നേരെ ഭീകരരുടെ ആക്രമണത്തില്‍ ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മറ്റൊരു ഭീകരനായി തെരച്ചില്‍ തുടരുന്നു.

കഴിഞ്ഞ ദിവസം ജമ്മുകാശ്മീരില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് അധ്യാപകര്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലെ ഇഡ്ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രന്‍സിപ്പളിനെയും അധ്യാപകനെയുമാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. വിഭാഗീയതയും ഭയവും സൃഷ്ടിക്കുകയാണ് ഭീകരരുടെ ലക്ഷ്യമെന്ന് ജമ്മുകാശ്മീര്‍ ഡിജിപി പ്രതികരിച്ചു.

.കാശ്മീരി മുസ്ലീംങ്ങളെ അപകീര്‍ത്തിപ്പെടുത്താനായുള്ള ഗൂഢാലോചന ആക്രമണങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് ജമ്മുകാശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു.