കശ്മീരിൽ നിയന്ത്രണരേഖയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

Army
കശ്മീര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍ അടക്കം അഞ്ച് സൈനികരാണ് വീര്യമൃത്യു വരിച്ചത്. പൂഞ്ചിലെ വനമേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തടഞ്ഞതോടെ ഏറ്റമുട്ടല്‍ ആരംഭിച്ചത്. 

ഗുരുതരമായി പരുക്കേറ്റ സൈനികരെ ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. അഞ്ച് ഭീകരര്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഈവര്‍ഷം ആദ്യമായാണ് കശ്മീരില്‍ ഭീകരരുമായുള്ള ഒരുഏറ്റുമുട്ടലില്‍ ഇത്രയധികം സൈനികര്‍ വീരമൃത്യു വരിക്കുന്നത്.