ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം: മൂന്ന് മരണം

 z
ഉത്തരാഖണ്ഡിലെ മേഘവിസ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. മാണ്ഡോ ഗ്രാമത്തിലാണ് ഇന്ന് പുലർച്ചെ മേഘവിസ്‌ഫോടനം നടന്നത്. മരണപ്പെട്ടവരിൽ ആറുവയസ്സുള്ള ഒരു പെൺകുട്ടിയും രണ്ടു സ്ത്രീകളുമാ ണുള്ളത്.നാലു പേരെ കാണാനില്ലെന്നും പ്രദേശവാസികൾ അറിയിച്ചു. ഉത്തരാഖണ്ഡിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ജൂലൈ 21 വരെ ഉത്തരേന്ത്യയില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ തീരത്ത് 23ാം തിയതി വരെ മഴയുണ്ടാകും. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കിഴക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളിലും കനത്ത മഴ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഉത്തര്‍കാശിയിലെ മാണ്ഡോ ഗ്രാമത്തിലാണ് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തത്.