മേഘവിസ്‌ഫോടനം: ധർമ്മശാലയിൽ രണ്ട് മരണം

dge

സിംല: ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ ഉണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്ന് രണ്ട് മരണം സ്ഥിരീകരിച്ചു. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം മണാലി ഹൈവെ ഉൾപ്പെടെ 60 ഓളം റോഡുകൾ നിശ്ചലമായി. ഇവിടേയ്ക്കുള്ള പൊതുഗതാഗതം പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. 

പത്തിൽ അധികം പേരെ കാണാതായി. കുടുങ്ങിക്കിടന്ന നിരവധി ആളുകളെ രക്ഷപെടുത്തിയിട്ടുണ്ട്. നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിന്റെ മൂന്ന് യൂണിറ്റ് എൻഡിആർഎഫ് സേനയെ പ്രശ്‌ന ബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.