ഡൽഹിയിൽ ജൂൺ ഒന്ന് മുതൽ അൺലോക്ക് പ്രക്രിയ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

delhi

ന്യൂഡൽഹി: കോവിഡ് നിയന്ത്രണവിധേയമായതിനെ തുടർന്ന് ഡൽഹിയിൽ ജൂൺ ഒന്ന് മുതൽ അൺലോക്ക് പ്രക്രിയ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തുടക്കത്തിൽ ഫാക്ടറികൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും. ദിവസവേതനക്കാരുടെ ക്ഷേമം പരിഗണിച്ചാണിത്. നിർമാണ പ്രവർത്തനങ്ങൾക്കും ഇളവുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി രോഗികളുടെ എണ്ണം കുറയുകയാണ്.

ഇന്നലെ 1072  പേർക്ക് വൈറസ് ബാധിച്ചിരുന്നു. 64  ദിവസത്തിന് ശേഷമുള്ള ഏറ്റവും ചെറിയ പ്രതിദിന കണക്ക് ആണ്  ഇന്നലെ രേഖപ്പെടുത്തിയത്. 117  മരണം കൂടി കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു. ഏപ്രിലിൽ പ്രതിദിന കേസുകൾ 30,000 കടന്നിരുന്നു. രോഗവ്യാപനം തീവ്രമായതിന് പിന്നാലെയാണ് ലോക്ക് ഡൗൺ  പ്രഖ്യാപിച്ചത്.