×

സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിമാർക്ക് സർവകലാശാലകളുടെ ചാൻസലറുമാകാം: എം കെ സ്റ്റാലിൻ

google news
stalin
chungath new advt 

ചെന്നൈ: സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിമാര്‍ക്ക് സര്‍വകലാശാലകളുടെ ചാന്‍സലറാകാനും കഴിയുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തമിഴ്‌നാട് ഡോ. ജയലളിത മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

'സംഗീതത്തിന് വേണ്ടി രൂപീകരിച്ച ഇന്ത്യയിലെ ഏക സര്‍വകലാശാലയാണ് ഇതെന്ന നിലയില്‍ നമുക്ക് അഭിമാനിക്കാം. ഈ സര്‍വകലാശാലയ്ക്ക് ധനസഹായം നല്‍കുന്നത് സംസ്ഥാന സര്‍ക്കാറാണ്. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഈ സര്‍വകലാശാലയുടെ ചാന്‍സലറാകാനുള്ള അവകാശമുണ്ട്. ഞാന്‍ രാഷ്ട്രീയം പറയുകയല്ല, യാഥാര്‍ത്ഥ്യം വിശദീകരിച്ചതാണ്. ഈ സര്‍വകലാശാലയിലെ പോലെ മറ്റെല്ലാ സര്‍വകലാശാലകളിലും മുഖ്യമന്ത്രിയാണ് ചാന്‍സലറെങ്കില്‍ മാത്രമേ സര്‍വകലാശാലകളില്‍ വികസനമുണ്ടാകൂ.' -സ്റ്റാലിന്‍ പറഞ്ഞു.

'ചാന്‍സലര്‍ പദവി മറ്റുള്ളവരുടെ കൈകളിലാണെങ്കില്‍ സര്‍വകലാശാലകളുടെ ലക്ഷ്യം ഇല്ലാതാകും. ഇത് തിരിച്ചറിഞ്ഞാണ് ഈ സര്‍വകലാശാലയുടെ ചാന്‍സലര്‍ സംസ്ഥാന മുഖ്യമന്ത്രിയായിരിക്കണമെന്ന് 2013-ല്‍ മുന്‍ മുഖ്യമന്ത്രി ജയലളിത തീരുമാനിച്ചത്. ഇക്കാര്യത്തില്‍ അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഇന്നത്തെ സാഹചര്യം അന്ന് മുന്‍കൂട്ടി കാണാന്‍ സാധിച്ചതില്‍ ജയലളിതയെ ഞാന്‍ പ്രത്യേകമായി അഭിന്ദിക്കുന്നു.' -സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു