കല്‍ക്കരി ക്ഷാമം: മഹാരാഷ്ട്രയിലും പഞ്ചാബിലും താപവൈദ്യുതി നിലയങ്ങള്‍ അടച്ചു

electricity
 

ന്യൂ​ഡ​ൽ​ഹി: ക​ൽ​ക്ക​രി ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ലും പ​ഞ്ചാ​ബി​ലും താ​പ​വൈ​ദ്യു​തി നി​ല​യ​ങ്ങ​ൾ അ​ട​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ൽ പ​തി​മൂ​ന്നും പ​ഞ്ചാ​ബി​ൽ മൂ​ന്നും താ​പ​വൈ​ദ്യു​ത നി​ല​യ​ങ്ങ​ളാണ് അ​ട​ച്ചു​പൂ​ട്ടിയത്.

3330 മെ​ഗാ​വാ​ട്ടി​ന്‍റെ ക്ഷാ​മ​മാ​ണ് ഇ​പ്പോ​ൾ മ​ഹാ​രാ​ഷ്ട്ര നേ​രി​ടു​ന്ന​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തെ നേ​രി​ടാ​ൻ ഹൈ​ഡ്രോ​പ​വ​ർ യൂ​ണി​റ്റു​ക​ളി​ൽ നി​ന്ന് വൈ​ദ്യു​തി എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന് മ​ഹാ​രാ​ഷ്ട്ര വൈ​ദ്യു​ത സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

പ​ഞ്ചാ​ബി​ൽ 5620 മെ​ഗാ​വാ​ട്ടാ​ണ് താ​പ​വൈ​ദ്യു​തി നി​ല​യ​ങ്ങ​ളു​ടെ ആ​കെ ഉ​ത്പാ​ദ​ന​ശേ​ഷി. എ​ന്നാ​ൽ നി​ല​വി​ൽ 2800 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. ക​ൽ​ക്ക​രി ക്ഷാ​മ​ത്തെ തു​ട​ർ​ന്ന് മൂ​ന്ന് പ്ലാ​ന്‍റു​ക​ളും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ര​ണ്ട് പ്ലാ​ന്‍റു​ക​ളും അ​ട​ച്ചു​പൂ​ട്ടാ​ൻ നി​ർ​ബ​ന്ധി​ത​രാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ച​ര​ണ്‍​ജി​ത്ത് സിം​ഗ് ച​ന്നി വ്യ​ക്ത​മാ​ക്കി.

വൈദ്യുതി ക്ഷാമത്തെ നേരിടാന്‍ ഇപ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നുമാണ് പഞ്ചാബ് വൈദ്യുതി വാങ്ങുന്നത്. എന്നാല്‍ സര്‍ക്കാരിന് ഭീമമായ തുകയാണ് ഇതിനായി ചെലവഴിക്കേണ്ടി വരുന്നതെന്ന് പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ചെയര്‍മാന്‍ എ വേണുപ്രസാദ് പറഞ്ഞു. വൈദ്യുതി ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ പവര്‍ കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരേ വലിയ പ്രതിഷേധവും സംസ്ഥാനത്ത് ഉയര്‍ന്നിട്ടുണ്ട്.