ജി.രഘു എന്ന മാധ്യമപ്രവര്ത്തകന് വേണ്ടി ശബ്ദമുയർത്തി കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ് സംഘടന

caught

തെലുങ്കാന: ജൂൺ 3 ന് തെലുങ്കാന പോലീസ് അറസ്റ്റ് ചെയ്ത ജി.രഘു എന്ന മാധ്യമപ്രവര്ത്തകന്  വേണ്ടി ശബ്ദമുയർത്തി കമ്മിറ്റി ടു  പ്രൊട്ടക്ട് ജേണലിസ്റ് സംഘടന. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്മിറ്റി ടു  പ്രൊട്ടക്ട് ജേണലിസ്റ്(സിപിജെ) മാധ്യമപ്രവർത്തകന്റെ ജോലിയിലുള്ള ഏതെങ്കിലും തരത്തിലുള്ള അന്വേഷണം തടയണമെന്നും ആവശ്യപ്പെട്ടു.

സിപിജെ ഏഷ്യ പ്രോഗ്രാം കോ ഓർഡിനേറ്റർ സ്റ്റീവൻ ബട്ലർ തെലുങ്കാനയിലെ പോലീസിനോട്  ഒന്ന് ഓർമിപ്പിച്ചു. സിവിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കുറ്റമല്ല.അത് ജോലിയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. തെലുങ്കാന പോലീസ് ഉടൻ തന്നെ വിഷയത്തിൽ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റ്റുലീവ്ലുകു എന്ന വെബ്‌സൈറ്റിൽ ജോലി  ചെയ്യുന്ന രഘു ലൈസൻസ് പ്ലേറ്റ് മറച്ച് വച്ച് ഒരു കാറിൽ വന്നിറങ്ങുന്നത് ചിലർ കണ്ടിരുന്നു. തുടർന്ന് രഘുവിനെ തട്ടി കൊണ്ട് പോയി എന്ന് സംശയം ഉയർന്നു. തുടർന്നാണ് രഘുവിനെ പോലീസ് അറസ്റ്റ് ചെയ്തതാണെന്ന് കണ്ടെത്തുന്നത്. മാറ്റമ്പള്ളി പോലീസാണ് അറസ്റ്റ് രേഖപെടുത്തിയിരിക്കുന്നത്. അറസ്റ്റിനെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ശക്തമായി അപലപിച്ചു.

courtesy-newslaundary