സ്റ്റാലിനിൽ നിന്നും പതാകയേറ്റുവാങ്ങി രാഹുൽ; ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം

congress bharat jodo yatra begins in kanyakumari
 

കന്യാകുമാരി: കോൺ‍​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം. വൈകീട്ട് അഞ്ചരയോടെ കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ദേശീയപതാക കൈമാറിയതോടെയാണ് യാത്രയ്ക്ക് തുടക്കമായത്. കന്യാകുമാരിയിൽ ഒരുക്കിയ പ്രത്യേകവേദിയിലാണ് ഉദ്ഘാടന ചടങ്ങ്.


ഭാ​ര​ത് ജോ​ഡോ യാ​ത്ര ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ന​വോ​ത്ഥാ​ന​ത്തി​ന്‍റെ നി​മി​ഷ​മാ​ണെ​ന്ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യു​ടെ സ​ന്ദേ​ശം വേ​ദി​യി​ൽ വാ​യി​ച്ചു.​ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍, രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് തു​ട​ങ്ങി​യ നേ​താ​ക്ക​ളും രാ​ഹു​ല്‍ ഗാ​ന്ധി​ക്കൊ​പ്പ​മു​ണ്ട്.


രാജ്യത്തിന്റെ ദേശീയപതാക ഭീഷണി നേരിടുന്നതായും ത്രിവർണ പതാക സംരക്ഷിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഈ കൊടി ബി.ജെ.പി അവരുടേതെന്ന് വാദിക്കുന്നു. എന്നാൽ ഏത് മതത്തെയും ഭാഷയെയും സ്വീകരിക്കാനുള്ളതാണ് ഈ കൊടിയെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

മുതിർന്ന നേതാക്കളടക്കം 117 സ്ഥിരം അംഗങ്ങളാണ് പദയാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പമുളളത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ജാഥയുടെ ഭാഗമായി രാജ്യത്തെ 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും.

രാജ്യത്ത് ഐക്യം ഉറപ്പിക്കാനെന്ന പേരിലുള്ള യാത്ര ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നത് കൂടി ലക്ഷ്യമിട്ടാണ് നടത്തുന്നത്. എഴുത്തുകാർ, ആക്ടിവിസ്റ്റുകൾ അടക്കമുള്ള വിവിധ വിഭാഗങ്ങളിൽപെട്ടവരും യാത്രയുടെ ഭാഗമാകും. പ്രത്യേകം തെരഞ്ഞെടുത്ത കോൺഗ്രസ് നേതാക്കളാണ് രാഹുലിനൊപ്പം സ്ഥിരാംഗങ്ങളായി 3500 കിലോമീറ്റർ പദയാത്രയ്ക്കൊപ്പം ചേരുന്നത്. 

 
ദേശീയതലത്തിലെ തുടർ തോൽവി, കൈപ്പിടിയിലെ സംസ്ഥാനങ്ങൾ തന്നെ കൈവിടുന്ന സ്ഥിതി, ഗാന്ധി കുടുംബത്തെ പരസ്യമായി ചോദ്യം ചെയ്ത് മുതിർന്ന നേതാക്കൾ വരെ പാ‍ർട്ടി വിടുന്ന അവസ്ഥ, കോൺഗ്രസ് ചരിത്രത്തിലെ വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് രാഹുല്‍ കോൺഗ്രസ് പാര്‍ട്ടിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ജോഡോ യാത്ര നടത്തുന്നത്.ചോദ്യങ്ങൾക്കെല്ലാം യാത്ര തീരുന്നതോടെ ഉത്തരമാകുമെന്ന ആത്മവിശ്വാസമാണ് നേതൃത്വം നിരത്തുന്നത്. 3,570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30 ന് കശ്മീരിൽ യാത്രക്ക് സമാപനമാകും.