കിസാന്‍ ന്യായ് റാലിയുമായി കോണ്‍ഗ്രസ്; പ്രിയങ്ക വാരാണസിയിലേക്ക്

priyanka gandi
 ദില്ലി:ലഖിംപുര്‍ ഖേരി (Lakhimpur Kheri) സംഭവത്തെ തുടര്‍ന്ന് കിസാന്‍ ന്യായ് (Kisan nyay protest) പ്രക്ഷോഭവുമായി കോണ്‍ഗ്രസ് (Congress). സമരത്തെ അഭിസംബോധന ചെയ്യാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി (Priyanka Gandhi) വാരാണസിയിലേക്ക് തിരിച്ചു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, എംപി ദീപേന്ദര്‍ സിങ് ഹൂഡ എന്നിവരും പ്രിയങ്കാ ഗാന്ധിയെ കൂടെയുണ്ട്.റൊഹാനിയയിലാണ് റാലി നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വാരാണസി. സമരത്തെ അഭിസംബോധന ചെയ്യും മുമ്പ് കാശി വിശ്വനാഥ ക്ഷേത്രത്തിലൂം മാ ദുര്‍ഗ ക്ഷേത്രത്തിലും പ്രിയങ്ക സന്ദര്‍ശനം നടത്തും.