കോ​ൺ​ഗ്ര​സ് എം​എ​ൽ​എ അ​ദി​തി സിങ്ങും മുന്‍ ബി.എസ്.പി എംഎല്‍എ വന്ദന സിങ്ങും ബി.ജെ.പിയില്‍ ചേര്‍ന്നു

Congress MLA Aditi Singh BSPs Vandana Singh join BJP
 

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള വിമത കോണ്‍ഗ്രസ് എംഎല്‍എ അദിതി സിങ്ങും മുന്‍ ബി.എസ്.പി എംഎല്‍എ വന്ദന സിങ്ങും ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച ലഖ്‌നൗവില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇ​രു​വ​രേ​യും ബി​ജെ​പി യു​പി അ​ധ്യ​ക്ഷ​ൻ സ്വ​ത​ന്ത്ര ദേ​വ് സിം​ഗ് പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു.

മുതിര്‍ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പ​രേ​ത​നാ​യ അ​ഖി​ലേ​ഷ് സിം​ഗി​ന്‍റെ മ​ക​ളാ​ണ് അ​ദി​തി സിം​ഗ്. 2017 ൽ ​ആ​ണ് ആ​ദ്യ​മാ​യി റാ​യ്ബ​റേ​ലി​യി​ൽ​നി​ന്നും കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച് ജ​യി​ക്കു​ന്ന​ത്.

പാ​ർ​ട്ടി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശം ഉ​ന്ന​യി​ച്ചു​വ​ന്നി​രു​ന്ന അ​ദി​തി ബി​ജെ​പി സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി അ​ടു​ത്തി​ടെ നി​ര​വ​ധി ത​വ​ണ പ്ര​സ്താ​വ​ന ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​ദി​തി സിം​ഗി​നെ ക​ഴി​ഞ്ഞ മെ​യ് മാ​സ​ത്തി​ൽ വ​നി​താ വി​ഭാ​ഗം നേ​തൃ​ത്വ​ത്തി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു.
 
അസംഖണ്ഡ് ജില്ലയിലെ സിഗ്രിയില്‍ നിന്നുള്ള മുന്‍ ബിഎസ്പി എംഎല്‍എ ആയിരുന്നു വന്ദന സിങ്. ഈ വര്‍ഷം ജൂണില്‍ വന്ദനയെ ബിഎസ്പിയില്‍ നിന്ന് പുറത്താക്കിയിരുന്നു.