മുംബൈ: മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി. സുരേഷ് ധനോര്‍ക്കര്‍ അന്തരിച്ചു. 48 വയസ്സായിരുന്നു ഇദ്ദേഹത്തിന്. വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. ഭാര്യ പ്രതിഭ ധനോര്‍ക്കര്‍ എം.എല്‍.എ.യാണ്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. ചന്ദ്രാപുര്‍ ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള എം.പി.യായിരുന്നു ഇദ്ദേഹം.
Read More:പതിനാറുകാരിയുടെ കൊലപാതകം; കളിത്തോക്ക് ചൂണ്ടി സാഹിലിനെ വിരട്ടിയോടിച്ചു, കൈയിൽ മറ്റൊരു കാമുകന്റെ പേരും
നേരത്തേ നാഗ്പുരിലെ ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഞായറാഴ്ച എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് നാരായണ്‍ ധനോര്‍ക്കര്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മരണപ്പെട്ടത്. ആശുപത്രിയിലായിരുന്നതിനാല്‍ ധനോര്‍ക്കറിന് പിതാവിന്റെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
ശിവസേനയില്‍ പ്രവര്‍ത്തിച്ച് രാഷ്ട്രീയ ജീവിതമാരംഭിച്ച ധനോര്‍ക്കര്‍, 2014-ല്‍ ചന്ദ്രാപുര്‍ മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ചു. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നും മത്സരിച്ച് ജയിച്ചു. ഭാര്യ പ്രതിഭ വറോറ-ഭദ്രവതി നിയമസഭാ മണ്ഡലത്തില്‍നിന്നാണ് ജയിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു