വിലക്കയറ്റത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്; ഡൽഹിയിൽ നാളെ റാലി

congress protest against inflation price hike
 

ന്യൂഡൽഹി: വിലക്കയറ്റത്തിനെതിരെ ദേശവ്യാപക പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ ഡൽഹിയിൽ റാലി സംഘടിപ്പിക്കും. രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു.

കഴിഞ്ഞ ഒരു വർഷമായി വിലക്കയറ്റത്തിനെതിരെ തുടർച്ചയായി സമരം നടത്തുന്ന ഏക പാർട്ടി കോൺഗ്രസാണെന്ന് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാതെ കുതിരക്കച്ചവടം നടത്തുകയാണ് ബിജെപിയെന്നും വേണുഗോപാൽ വിമർശിച്ചു.
 
അതിനിടെ, വിലക്കയറ്റം പിടിച്ചുനിർത്താന്‍ ഗോതമ്പിന് പിന്നാലെ ഗോതമ്പ് മാവിന്‍റെ കയറ്റുമതിയും കേന്ദ്രം നിരോധിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിയാണ് ഇത് സംബന്ധിച്ച തിരുമാനമെടുത്തത്. ഗോതമ്പ് മാവിന്‍റെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ പാടില്ല എന്ന നേരത്തെയുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയാണ് തീരുമാനം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കും.