കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി 16ന്; പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കും

sonia gandhi and rahul gandhi
 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഒക്ടോബര്‍ 16ന് ചേരും. പുതിയ പാര്‍ട്ടി അധ്യക്ഷനെ തീരുമാനിക്കല്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയാവും.

പഞ്ചാബിലെ പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധികളും യോഗത്തില്‍ ചര്‍ച്ചയാവും.

അടുത്ത വര്‍ഷം നിയസഭ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പല തരത്തിലുള്ള സംഘടന പ്രതിസന്ധികള്‍ നേരിടുന്നുണ്ട്.