
ബംഗളുരു: കർണാടകയിൽ കോൺഗ്രസ് തരംഗം. വ്യക്തമായ ഭൂരിപക്ഷം നേടി കോൺഗ്രസ് 137 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. വോട്ടെണ്ണൽ ഒന്നര മണിക്കൂറിലേക്ക് എത്തുമ്പോൾ കോൺഗ്രസിന്റെ ട്രെൻഡ് ആണ് സംസ്ഥാനം മുഴുവൻ. ബിജെപി ഈ സമയം 77 സീറ്റുകളിലേക്ക് ദയനീയമായി ചുരുങ്ങി. കേവല ഭൂരിപക്ഷം കടന്ന് മുന്നേറുന്ന കോൺഗ്രസ് വിവിധ ഇടങ്ങളിൽ ആഘോഷം തുടങ്ങി. എന്നാൽ ബിജെപി ക്യാമ്പ് ആളൊഴിഞ്ഞ നിലയിലാണ്.
കോൺഗ്രസ് - 137
ബിജെപി - 75
ജെഡിഎസ് - 15
മറ്റുള്ളവർ - 0
ആകെ സീറ്റ്: 224
കേവല ഭൂരിപക്ഷം: 113
8.55 am
ബംഗളുരു: കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ കോൺഗ്രസ് വ്യക്തമായ ലീഡ് നേടുകയാണ്. ബിജെപിയേക്കാൾ 20 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്. ആദ്യ മണിക്കൂറിൽ വ്യക്തമായ ലീഡാണ് കോൺഗ്രസ് നേടിയത്.
എട്ട് മണിയോടെ പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമായിരുന്നു. കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോൺഗ്രസിന് നേരിയ വോട്ടിന്റെ മുൻതൂക്കമുണ്ട്. എന്നാൽ വിധികൾ മാറിമറിയാം.
കോൺഗ്രസ് - 113
ബിജെപി - 93
ജെഡിഎസ് - 20
മറ്റുള്ളവർ - 0
8.15 am
കർണാകടയിൽ വോട്ടെണ്ണൽ തുടങ്ങി. എട്ട് മണിയോടെ പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്, ആദ്യ ഫലസൂചനകൾ പുറത്തുവന്നപ്പോൾ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോൺഗ്രസിന് നേരിയ വോട്ടിന്റെ മുൻതൂക്കമുണ്ട്.
കോൺഗ്രസ് - 91
ബിജെപി - 82
ജെഡിഎസ് - 10
മറ്റുള്ളവർ - 1
224 ൽ 190 സീറ്റുകൾ എണ്ണിത്തുടങ്ങിയപ്പോൾ ഇതാണ് നിലവിലെ വോട്ട് നില. പോസ്റ്റൽ വോട്ടെണ്ണലുകൾക്ക് ശേഷം മറ്റു വോട്ടുകൾ എണ്ണിത്തുടങ്ങും.