മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്തു

Conrad Sangma

ഷില്ലോങ്: മേഘാലയ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാങ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഷില്ലോങ് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവര്‍ പങ്കെടുത്തു.

മേഘാലയയില്‍ ഇത്തവണ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ട്. എന്‍പിപി അംഗങ്ങളായ പ്രസ്റ്റോണ്‍ ടിന്‍സോങ്, സ്നിയാവ്ഭലാങ് ധറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.12 മന്ത്രിമാരുള്ള കോണ്‍റാഡ് സാങ്മയുടെ മന്ത്രിസഭയില്‍ 8 പേര്‍ എന്‍പിപിയില്‍ നിന്നും 2 പേര്‍ യുഡിപിയില്‍ നിന്നും ഒരാള്‍ ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും മറ്റൊരാള്‍ ബിജെപി യില്‍ നിന്നുമാണുള്ളത്. കഴിഞ്ഞദിവസം വൈകിട്ട് ചേര്‍ന്ന സഖ്യകക്ഷി യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. പുതിയ സര്‍ക്കാര്‍ 'മേഘാലയ ഡെമോക്രാറ്റിക് അലൈന്‍സ് 2.0' എന്നറിയപ്പെടും.