‘എ എന്‍ ഷംസീറിനും ഉദയനിധി സ്റ്റാലിനുമെതിരെ നടപടിയില്ല’; കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ഹര്‍ജി

ന്യൂഡല്‍ഹി: എ എൻ ഷംസീര്‍, ഉദയനിധി സ്റ്റാലിൻ എന്നിവരുടെ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലേയും തമിഴ്നാട്ടിലേയും പോലീസ് മേധാവികള്‍ക്ക് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അഭിഭാഷക പ്രീതി സിംഗ് മുഖേന പി കെ സി നമ്പ്യാരാണ് സുപ്രിംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സനാതന ധര്‍മത്തെ അപമാനിക്കുന്ന പ്രസ്താവനയ്‌ക്കെതിരെ നടപടി എടുത്തില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. വിശ്വാസത്തെ ഹനിക്കുന്ന വിഷയത്തില്‍ നടപടി എടുക്കാത്തത് നിയമലംഘനമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ചെന്നൈയില്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ പരിപാടിയിലാണ് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ വിവാദ പരാമര്‍ശമുന്നയിച്ചത്. സനാതന ധര്‍മം മലേറിയയും ഡെങ്കിയും പോലെയാണെന്നും സമൂഹത്തില്‍നിന്ന് തുടച്ചു നീക്കണമെന്നും ഉദയനിധി പറഞ്ഞു. ബിജെപി നേതാക്കളുള്‍പ്പെടെ നിരവധിപ്പേര്‍ ഇതില്‍ പ്രതിഷേധിച്ച് രംഗത്തു വന്നെങ്കിലും, പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായും മാപ്പു പറയുന്ന പ്രശ്‌നമില്ലെന്നും ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.
ജൂലൈ 21 ന് കേരള നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍ നടത്തിയ പ്രസംഗത്തില്‍ ഹിന്ദു ദൈവങ്ങളെയും ആചാരങ്ങളെയും മിത്തെന്ന് വിളിച്ച് അപമാനിച്ചതായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഗണപതിയുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. ഒരു മതവിഭാഗത്തെ വേദനിപ്പിക്കുന്നതായിരുന്നു സ്പീക്കറുടെ പ്രസ്താവനയെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 153 എ, 506 വകുപ്പുകള്‍ പ്രകാരം വിദ്വേഷമുളവാക്കുന്ന ഏതെങ്കിലും സംസാരമോ പ്രവൃത്തിയോ കുറ്റകൃത്യമായി കണക്കാക്കി ഔപചാരികമായ പരാതിയുടെ ആവശ്യമില്ലാതെ ഉടനടി നടപടിയെടുക്കുമെന്ന് ഉറപ്പാക്കാൻ എല്ലാ പോലീസ് മേധാവികളോടും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വിമുഖത കാണിക്കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഹര്‍ജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. ജൂലൈ 21ന് ഒരു സ്കൂള്‍ പരിപാടിക്കിടെ സംസ്ഥാന നിയമസഭാ സ്പീക്കര്‍ എ എൻ ഷംഷീര്‍ ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ഹര്‍ജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഗണപതി ഒരു മിത്താണെന്നും ഈ വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ, ആനയുടെ മുഖവും മനുഷ്യശരീരവുമായി ചിത്രീകരിച്ചിരിക്കുന്ന ഗണപതിക്ക് ആദ്യമായി പ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്ന ധാരണ ഉള്‍പ്പെടെയുള്ള മിഥ്യാധാരണകളെ പ്രോത്സാഹിപ്പിക്കാനാണ് ഹിന്ദുത്വ ശ്രമിക്കുന്നതെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടതായി ഹര്‍ജിക്കാരൻ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം